Home News കോടതിമാറ്റം: അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

കോടതിമാറ്റം: അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

0
കോടതിമാറ്റം: അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റം ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് രഹസ്യവാദമാണ് നടന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച വാദം വൈകിട്ട് അഞ്ച് മണിക്കാണ് പൂര്‍ത്തിയായത്.

ഓണം അവധിയ്ക്കായി കോടതി അടച്ച സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ്ങ് നടത്തിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് ഹര്‍ജി പരിഗണിച്ചത്. എറണാകുളം സ്‌പെഷ്യല്‍ സിബിഐ കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റിയതിനെതിരെയാണ് ഹര്‍ജി നല്‍കിയത്.

അതേസമയം, കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സുപ്രീം കോടതി അനുവദിച്ചു. അടുത്ത വര്‍ഷം ജനുവരി 31-ന് അകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. വിചാരണയ്ക്ക് കൂടുതല്‍ സമയം തേടി വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. നാല് ആഴ്ചയ്ക്കകം വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here