Home News തെരുവുനായയുടെ കടിയേറ്റ് മരിച്ച 12 വയസ്സുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെരുവുനായയുടെ കടിയേറ്റ് മരിച്ച 12 വയസ്സുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

0
തെരുവുനായയുടെ കടിയേറ്റ് മരിച്ച 12 വയസ്സുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: തെരുവുനായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ച് മരിച്ച പന്ത്രണ്ട് വയസ്സുകാരി അഭിരാമിയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അഭിരാമിയുടെ മരണം. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് മൂന്ന് ഡോസ് ആന്റിറാബീസ് വാക്‌സിന്‍ എടുത്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് നായയുടെ കടിയേറ്റിട്ടുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here