
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ്മ (രവീന്ദ്രനാഥ്-60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നടക്കും.
ദേശാഭിമാനി, സദ് വാര്‍ത്ത, ഏഷ്യാനെറ്റ് എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ നവമലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ചുമതല വഹിച്ചുവരികയായിരുന്നു.
കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും അനേകം ബംഗാളി കൃതികള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുള്ള പരേതനായ രവിവര്‍മ്മയുടെയും പരേതയായ ലില്ലി വര്‍മ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഗീത, സംഗീത, വിജയഗീത.