Home News വാളയാര്‍ കേസ്: ഒന്നും മൂന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

വാളയാര്‍ കേസ്: ഒന്നും മൂന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

0
വാളയാര്‍ കേസ്: ഒന്നും മൂന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി പാലക്കാട് പാമ്പാംപള്ളം കല്ലംകാട് വി.മധു, മൂന്നാം പ്രതി ഇടുക്കി രാജാക്കാട് മാലുതൈക്കല്‍ ഷിബു എന്നിവര്‍ക്കാണ് ജാമ്യം. പാലക്കാട് പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. വാളയാര്‍ കുട്ടികളുടേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഇത് പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

രണ്ടാം പ്രതി എം.മധുവിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രദീപ് കുമാര്‍ എന്ന പ്രതി ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതി ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here