തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം. പദ്ധതി പ്രദേശത്തേക്ക് സമരക്കാര്‍ കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്നും മതിയായ സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ നിര്മ്മാണപ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സമക്കാരെ തടയുന്നതിനിടെ സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
എന്നാല്‍ പ്രദേശത്തേക്ക് സമരക്കാര്‍ കയറരുതെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്നാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും നിലവില്‍ പ്രദേശത്ത് ആരും തൊഴിലിനെത്തിയിട്ടില്ലെന്നും രൂപതാധ്യക്ഷന്‍ ഫാ.തിയോഡോഷ്യസ് അറിയിച്ചു.
അവകാശത്തിന് വേണ്ടി സമരം ചെയ്യാമെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും അതുപ്രകാരം അവകാശം സ്ഥാപിച്ചെടുക്കാനുള്ള സമരം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.