Home News വഖഫ് നിയമനം: പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കുന്ന ബില്‍ ഇന്ന് നിയമസഭയില്‍

വഖഫ് നിയമനം: പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കുന്ന ബില്‍ ഇന്ന് നിയമസഭയില്‍

0
വഖഫ് നിയമനം: പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കുന്ന ബില്‍ ഇന്ന് നിയമസഭയില്‍

തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അജണ്ടയ്ക്ക് പുറത്തുള്ള ബില്‍ ആയി വഖഫ് ബില്‍ സഭയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. പകരം അതാത് സമയത്ത് ഇന്റര്‍വ്യൂ ബോര്‍ഡ് ഉണ്ടാക്കി നിയമനത്തിനാണ് നീക്കം.

രാവിലെ നിയമസഭയില്‍ കക്ഷി നേതാക്കളുടെ യോഗം ചേരുന്നുണ്ട്. ഈ യോഗം ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കും. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതില്‍ മുസ്‌ലിം ലീഗ്, സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പിന്മാറ്റം.

അതേസമയം സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ കൂടി ഇന്ന് നിയമസഭ പാസ്സാക്കും. രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി വിസി നിയമനത്തിനായുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ ചേര്‍ക്കുകയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here