
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നിയമം നിയമസഭ റദ്ദാക്കി. നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസ്സാക്കിയത്. ഇതിനു പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.
വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതില്‍ മുസ്‌ലിം ലീഗ്, സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റെ പിന്മാറ്റം.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം റദ്ദാക്കല്‍ ബില്ലിന്റെ കരടിന് അംഗീകാരം നല്‍കിയിരുന്നു. പി.എസ്.സിക്ക് വിടാനുള്ള നിയമം നിലവില്‍ വന്നെങ്കിലും എതിര്‍പ്പുമൂലം നടപ്പാക്കിയിരുന്നില്ല.