Home News നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി അമിത് ഷാ പങ്കെടുക്കില്ല

നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി അമിത് ഷാ പങ്കെടുക്കില്ല

0
നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി അമിത് ഷാ പങ്കെടുക്കില്ല

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കില്ല. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തുന്ന അമിത് ഷാ പങ്കെടുക്കുന്ന പരിപാടികളില്‍ വള്ളംകളി ഉള്‍പ്പെട്ടിട്ടില്ല. സുരക്ഷാ കാരണങ്ങളാലും മറ്റ് ഔദ്യോഗിക തിരക്കുകള്‍ മൂലവുമാണ് അമിത് ഷാ ക്ഷണം ഉപേക്ഷിച്ചതെന്നാണ് സൂചന.

ഈ മാസം മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തിനെത്തുന്ന അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഓഗസ്റ്റ് 23-ന് കത്തയച്ചിരുന്നു. എന്നാല്‍ ഇത് വിവാദമായിരുന്നു. പ്രതിപക്ഷം ഉള്‍പ്പെടെ നിരവധി കോണുകളില്‍ നിന്ന് ഇതേച്ചൊല്ലി വിമര്‍ശനം ഉയര്‍ന്നു.

മഹാമാരിയെത്തുടര്‍ന്ന് 2020-ലും 2021-ലും നെഹ്‌റു ട്രോഫി വള്ളംകളി നടന്നിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here