
കോഴിക്കോട്: നടക്കാവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടുത്തമുണ്ടായി. സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായത്. ഗോഡൗണില്‍ സൂക്ഷിച്ച 10 സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
ചാര്‍ജ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ വലിയ ശബ്ദത്തോടെ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ തീപിടിച്ചു. ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന സ്‌കൂട്ടറിന് പുറമേ സമീപത്തുണ്ടായിരുന്ന ഒന്‍പത് സ്‌കൂട്ടറുകളും കത്തിനശിച്ചു. ഇവ സര്‍വ്വീസ് ചെയ്യുന്നതിനായി ഷോറൂമില്‍ എത്തിച്ചതായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് നിഗമനം. വിശദമായ പരിശോധനയില്‍ മാത്രമേ അപകടകാരണം വ്യക്തമാകൂ.