Home National സാമ്പത്തിക വിദഗ്ദ്ധന്‍ അഭിജിത് സെന്‍ അന്തരിച്ചു

സാമ്പത്തിക വിദഗ്ദ്ധന്‍ അഭിജിത് സെന്‍ അന്തരിച്ചു

0
സാമ്പത്തിക വിദഗ്ദ്ധന്‍ അഭിജിത് സെന്‍ അന്തരിച്ചു

ന്യൂഡെല്‍ഹി: മുന്‍ പ്ലാനിങ്ങ് കമ്മീഷന്‍ അംഗവും പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനുമായ അഭിജിത് സെന്‍ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ജെ.എന്‍.യുവില്‍ അധ്യാപകനായിരുന്ന അഭിജിത് സെന്‍, മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2004-2014 കാലയളവില്‍ പ്ലാനിങ് കമ്മീഷന്‍ അംഗമായിരുന്നു. കമ്മീഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന്റെ ചെയര്‍മാനും ആയിരുന്നു. 1985-ല്‍ ജെ.എന്‍.യുവില്‍ എത്തുന്നതിന് മുമ്പ് സസക്‌സ്, ഓക്‌സ്ഫഡ്, കേംബ്രിജ് എന്നീ സര്‍വ്വകലാശാലകളിലും അദ്ദേഹം അധ്യാപകനായിരുന്നു.

1950-ല്‍ ജംഷഡ്പൂരിലായിരുന്നു അഭിജിത് സെന്നിന്റെ ജനനം. പിതാവ് സമര്‍ സെന്‍ വേള്‍ഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ദ്ധനായിരുന്നു. ന്യൂഡെല്‍ഹിയിലെ സെന്റ്.സ്റ്റീഫന്‍സ് കോളെജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദമെടുത്ത അഭിജിത് സെന്‍, പിന്നീട് സാമ്പത്തികശാസ്ത്രത്തില്‍ കേംബ്രിജ് സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡി നേടുകയായിരുന്നു. ഭാര്യ: ജയന്തി ഘോഷ്, മകള്‍: ജാന്‍വി.

LEAVE A REPLY

Please enter your comment!
Please enter your name here