Home News ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട ശേഷം വെടിവെയ്പ്പ്: നാല് മരണം

ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട ശേഷം വെടിവെയ്പ്പ്: നാല് മരണം

0
ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട ശേഷം വെടിവെയ്പ്പ്: നാല് മരണം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട ശേഷം നടത്തിയ വെടിവെയ്പ്പില്‍ നാല് മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അക്രമിയാണ്. നാല്‍പത് വയസ്സുകാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് അക്രമിയെന്ന് പൊലീസ് വ്യക്തമാക്കി.

പ്രാദേശിക സമയം ഞായര്‍ പുലര്‍ച്ചെയോടെ 8020 ഡണ്‍ലപ്പ് സ്ട്രീറ്റില്‍ മുറികള്‍ വാടകയ്ക്ക് കൊടുക്കുന്ന കേന്ദ്രത്തിലായിരുന്നു ആക്രമണം നടന്നത്. കെട്ടിടത്തിന് തീപിടിച്ചതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. മരിച്ചവരെല്ലാം നാല്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here