Home News സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം: സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി ഹൈക്കോടതിയില്‍

സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം: സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി ഹൈക്കോടതിയില്‍

0
സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം: സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി ഹൈക്കോടതിയില്‍

കോഴിക്കോട്: യുവതിയ്ക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കേസിലെ വിവാദപരാമര്‍ശത്തിന് പിന്നാലെയുള്ള സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ജഡ്ജിയെ കൊല്ലം ലേബര്‍ കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഹൈക്കോടതി നടപടി നിയമവിരുദ്ധമാണെന്നും ചട്ടങ്ങള്‍ പാലിച്ചല്ല അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ നടപടിയെന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here