Home News സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ അന്തരിച്ചു

സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ അന്തരിച്ചു

0
സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ കുറവന്‍കോണം കൈരളി നഗര്‍ തേജസ്സില്‍ ജാനകി എസ് നായര്‍(88) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

പരേതനായ ശിവരാമന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: ഷാജി കൈലാസ്, കൃഷ്ണകുമാര്‍, ശാന്തി ജയശങ്കര്‍. മരുമക്കള്‍: ചിത്ര ഷാജി, രതീഷ്, പരേതനായ ജയശങ്കര്‍.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുതിയ ചിത്രം കാപ്പയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചായിരുന്നു ഷാജി കൈലാസ് മരണവിവരം അറിഞ്ഞത്. ഉടന്‍ തന്നെ ചിത്രീകരണം നിര്‍ത്തിവെച്ച് ഷാജി കൈലാസും അണിയറ പ്രവര്‍ത്തകരും കുറവന്‍കോണത്തെ വീട്ടിലെത്തി.

ഷാജി കൈലാസിന്റെ അമ്മയുടെ നിര്യാണത്തില്‍ മലയാളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. സിനിമാ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here