ന്യൂഡെല്‍ഹി: എം.എല്‍എമാരെ വരുതിയിലാക്കി ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. സര്‍ക്കാരിനെതിരെ അട്ടിമറി നീക്കം നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും ചില എം.എല്‍.എമാരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഇന്ന് നിയമസഭാ കക്ഷി യോഗം വിളിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ എത്ര എം.എല്‍.എമാര്‍ പങ്കെടുക്കുമെന്നതില്‍ സംശയമുയര്‍ന്നിട്ടുണ്ട്.
ബി.ജെ.പിയില്‍ ചേരാനായി എം.എല്‍.എമാര്‍ക്ക് 25 കോടി രൂപ വരെ പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം എ.എ.പി എം.എല്‍.എമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. രാവിലെ 11 മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരായ സിബിഐ അന്വേഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്.