Home News ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കുന്നു; സെപ്റ്റംബര്‍ രണ്ട് മുതല്‍ അവധി

ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കുന്നു; സെപ്റ്റംബര്‍ രണ്ട് മുതല്‍ അവധി

0
ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കുന്നു; സെപ്റ്റംബര്‍ രണ്ട് മുതല്‍ അവധി

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും. യു.പി, ഹൈസ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്.

എല്‍.പി. സ്‌കൂള്‍ പരീക്ഷകള്‍ 28 മുതലാണ് നടക്കുക. കൂളിങ് ഓഫ് ടൈം കൂടി ഉള്‍പ്പെടുത്തിയാണ് പരീക്ഷാ ടൈംടേബില്‍ തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് പരീക്ഷകള്‍ അവസാനിക്കുക.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിലെ സ്‌കൂളുകളില്‍ ഇത്തവണ ഓണപ്പരീക്ഷ നടത്തുന്നത്. സെപ്റ്റംബര്‍ രണ്ടാം തീയതി ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. ഏതെങ്കിലും പരീക്ഷാദീവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ സെപ്റ്റംബര്‍ രണ്ടിന് നടത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here