Home News വീട്ടമ്മയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് സ്ഥിരീകരണം

വീട്ടമ്മയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് സ്ഥിരീകരണം

0
വീട്ടമ്മയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്: പേരാമ്പ്രയില്‍ വീട്ടമ്മ മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് തെളിഞ്ഞു. പേരാമ്പ്ര കൂത്താളി പുതിയേടത്ത് ചന്ദ്രിക(53)യുടെ മരണമാണ് പേവിഷബാധ ഏറ്റിട്ടല്ലെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചന്ദ്രിക മരിച്ചത്. കഴിഞ്ഞ മാസം 21-ന് വീടിനടുത്തുള്ള പാടത്ത് വെച്ച് ചന്ദ്രികയ്ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ചന്ദ്രികയ്ക്കു പുറമേ എട്ടോളം പേര്‍ക്ക് അന്ന് നായയുടെ കടിയേറ്റിരുന്നു. ചന്ദ്രികയുടെ മുഖത്തായിരുന്നു കൂടുതല്‍ പരുക്ക്.

അതിന് ശേഷം പേവിഷബാധയ്‌ക്കെതിരെ കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ എടുത്തിരുന്നു. പത്തു ദിവസം മുമ്പ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. ഇതോടെയാണ് ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here