കൊച്ചി: നെടുമ്പാശ്ശേരി അത്താണിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിനെ ഇടിച്ച വാഹനം പിടികൂടി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ടാങ്കര്‍ ലോറിയാണ് പിടികൂടിയത്. ഡ്രൈവര്‍ ബംഗലൂരു സ്വദേശിയായ ഹനുമന്തപ്പയെ അറസ്റ്റ് ചെയ്തു. എന്നാല്‍ വാഹനം ഹാഷിമിനെ ഇടിച്ചത് അറിഞ്ഞില്ലെന്നാണ് ഹനുമന്തപ്പ പൊലീസിന് മൊഴി നല്‍കിയത്.
ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയില്‍ നെടുമ്പാശ്ശേരിയിലെ കുഴിയില്‍ വീണുണ്ടായ അപകടത്തിലാണ് മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ചത്. ദേശീയപാതയിലെ ഗട്ടറില്‍ വീണ് റോഡിലേക്ക് തെറിച്ചുവീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിച്ചതായാണ് എഫ്.ഐ.ആറില്‍ പറയുന്നത്.