മുംബൈ: 26/11 മാതൃകയില്‍ മുംബൈ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് പൊലീസിന് പാക്കിസ്ഥാനില്‍ നിന്ന് ഭീഷണിസന്ദേശം. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സാപ്പ് നമ്പറിലേക്കാണ് ഭീഷണിസന്ദേശം എത്തിയത്. 26/11 ആക്രമണം, ഉദയ്പൂര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.
വിദേശത്തെ നമ്പറില്‍ നിന്നാണ് സന്ദേശം വന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വോര്‍ളിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് ഇന്നലെ രാത്രി 11 മണിയോടെയാണ് സന്ദേശം എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സന്ദേശം വന്നതിന് പിന്നാലെ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2008 നവംബര്‍ 26-ന് മുംബൈയില്‍ തന്ത്രപ്രധാനമായ വിവിധയിടങ്ങളില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 166 പേരാണ് മരിച്ചത്. മൂന്നൂറിലേറപ്പേര്‍ക്ക് പരുക്കേറ്റിരുന്നു. പാക്കിസ്ഥാനില്‍ നിന്നെത്തിയ പത്തു ഭീകരരാണ് അന്ന് രാത്രിയില്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.