Home Featured വിസി മൗനം പാലിച്ചു; ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വ്വകലാശാല പ്രമേയം പാസ്സാക്കി

വിസി മൗനം പാലിച്ചു; ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വ്വകലാശാല പ്രമേയം പാസ്സാക്കി

0
വിസി മൗനം പാലിച്ചു; ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വ്വകലാശാല പ്രമേയം പാസ്സാക്കി

തിരുവനന്തപുരം: സര്‍വ്വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് പ്രമേയം പാസ്സാക്കി. സര്‍വ്വകലാശാല വിസി നിയമനത്തില്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും പ്രമേയത്തില്‍ പറയുന്നു. അതേസമയം സെനറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.വി.പി.മഹാദേവന്‍ പിള്ള മൗനം പാലിച്ചു.

സേര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണത്തില്‍ ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. സര്‍വ്വകലാശാല പ്രതിനിധി ഇല്ലാതെ സേര്‍ച്ച് കമ്മിറ്റിയെ നിയമിച്ചത് ഗവര്‍ണര്‍ പിന്‍വലിക്കണമെന്നും ഗവര്‍ണറുടെ നടപടി സര്‍വ്വലാശാല നിയമം 10(1)ന്റെ ലംഘനമാണെന്നും പ്രമേയത്തില്‍ പറയുന്നു. ഗവര്‍ണറുടെ ഉത്തരവ് പിന്‍വലിക്കണമെന്നും സര്‍വ്വകലാശാല പ്രതിനിധിയെ സേര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും സെനറ്റ് പാസ്സാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

സെനറ്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താതെ വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള സേര്‍ച്ച് കമ്മിറ്റിയ്ക്ക് ഗവര്‍ണര്‍ രൂപം നല്‍കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സിപിഎം പ്രതിനിധിയായ സിന്‍ഡിക്കേറ്റ് അംഗം ബാബുജാന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here