ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭൂചലനം. ലഖിംപൂരിന് സമീപമുള്ള ബാറായ്ച് പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്.
ലക്‌നൗവിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെ 1.12-നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 82 കിലോമീറ്റര്‍ ചുറ്റളവില്‍ നേരിയ തോതിലെങ്കിലും ഭൂചലനം അനുഭവപ്പെട്ടതായാണ് സൂചനകള്‍.
അതേസമയം ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഡി വരെ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ് ഉത്തരാഖണ്ഡിലെ പിതോരഖണ്ഡ് മേഖലയിലും റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു.