Home News സ്വപ്‌ന സുരേഷിന് തിരിച്ചടി; ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

സ്വപ്‌ന സുരേഷിന് തിരിച്ചടി; ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

0
സ്വപ്‌ന സുരേഷിന് തിരിച്ചടി; ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ഗൂഢാലോചന, കലാപാഹ്വാനം എന്നിവ ചുമത്തി തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ തനിക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.

മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആവശ്യം. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസ് എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു ഹര്‍ജിയില്‍ സ്വപ്‌ന സുരേഷ് ആരോപിച്ചത്.

എന്നാല്‍ തെളിവുകള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിയ്‌ക്കെതിരായ വെളിപ്പെടുത്തലെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം തുടരുന്ന ഈ ഘട്ടത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here