Home News ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍; സെപ്റ്റംബര്‍ 7 വരെ വാങ്ങാന്‍ അവസരം

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍; സെപ്റ്റംബര്‍ 7 വരെ വാങ്ങാന്‍ അവസരം

0
ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍; സെപ്റ്റംബര്‍ 7 വരെ വാങ്ങാന്‍ അവസരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വരുന്ന 22-ാം തീയതി വൈകിട്ട് തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. അതിന് പിന്നാലെ ജില്ലാ കേന്ദ്രങ്ങളില്‍ വിതരണോദ്ഘാടനം ജില്ലയിലെ ജനപ്രതിനിധികള്‍ നിര്‍വ്വഹിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും കിറ്റ് വിതരണം ചെയ്യുക. പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 25,26,27 തീയതികളിലും നീല നിറത്തിലുള്ള കാര്‍ഡുള്ളവര്‍ക്ക് 29, 30, 31 തീയതികളിലും ഓണക്കിറ്റ് വിതരണം ചെയ്യും. വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ മൂന്നാം തീയതി വരെ കിറ്റുകള്‍ വിതരണം ചെയ്യും. നിശ്ചിത തീയതികളില്‍ ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ വാങ്ങാന്‍ അവസരമുണ്ടായിരിക്കും. അതിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടാകില്ല. അതിനിടയില്‍ തന്നെ എല്ലാവരും ഓണക്കിറ്റ് വാങ്ങണമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് റേഷന്‍ കടയില്‍ നിന്നുതന്നെ വാങ്ങാന്‍ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഇക്കുറി വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമായി വിതരണം ചെയ്യും. ഇത്തവണ കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്‌സും ഉള്‍പ്പെടെ ആകെ 42,63,341 പാക്കറ്റുകളാണ് കരാര്‍ പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിര്‍മ്മാണവും പാക്കിങ്ങും നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here