Home Featured സോളാര്‍ പീഡന പരാതി: കെ.സി വേണുഗോപാലിനെ സി.ബി.ഐ ചോദ്യം ചെയ്തു

സോളാര്‍ പീഡന പരാതി: കെ.സി വേണുഗോപാലിനെ സി.ബി.ഐ ചോദ്യം ചെയ്തു

0
സോളാര്‍ പീഡന പരാതി: കെ.സി വേണുഗോപാലിനെ സി.ബി.ഐ ചോദ്യം ചെയ്തു

ന്യൂഡെല്‍ഹി: സോളാര്‍ കേസിലെ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെ സി.ബി.ഐ ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. 2012-ല്‍ മന്ത്രിയായിരുന്ന എ.പി.അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്.

കഴിഞ്ഞ ദിവസമാണ് കെ.സി.വേണുഗോപാലിനെ സി.ബി.ഐ ചോദ്യം ചെയ്തത്. നേരത്തെ തിരുവനന്തപുരത്ത് വെച്ച് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും കെ.സി.വേണുഗോപാലിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഡല്‍ഹിയില്‍ വെച്ച് ചോദ്യം ചെയ്തത്.

2012 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ ഉള്ളത്. അന്വേഷണം നടത്തിയ പൊലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പിന്നീട് അന്വേഷണം സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് കൈമാറി. അന്വേഷണ സംഘം മൂന്ന് തവണ പരാതിക്കാരിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. വേണുഗോപാലിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ കൈമാറിയതായും യുവതി മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here