Home National മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഭീഷണി; ഒരാള്‍ അറസ്റ്റില്‍

മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഭീഷണി; ഒരാള്‍ അറസ്റ്റില്‍

0
മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഭീഷണി; ഒരാള്‍ അറസ്റ്റില്‍

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയേയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്‌സല്‍ എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

മുംബൈയിലെ ഗിര്‍ഗാവിലുള്ള റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലെ ഫോണിലേക്ക് മൂന്ന് തവണ വിളിച്ച അഫ്‌സല്‍, മുകേഷ് അംബാനിയേയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here