Home News കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാവീഴ്ച; വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കൊന്ന പ്രതി രക്ഷപ്പെട്ടു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാവീഴ്ച; വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കൊന്ന പ്രതി രക്ഷപ്പെട്ടു

0
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാവീഴ്ച; വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കൊന്ന പ്രതി രക്ഷപ്പെട്ടു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച. കൊലക്കേസില്‍ പ്രതിയായ ആശുപത്രിയിലെ അന്തേവാസി നറുകര ഉതുവേലി കണ്ടുപറമ്പില്‍ വീനീഷാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ 21-കാരിയായ ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. 2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുട്ടിയെ വിളിച്ചുണര്‍ത്തി പലവട്ടം കുത്തുകയായിരുന്നു.

മുന്‍പ് കേസില്‍ റിമാന്‍ഡിലിരിക്കെ പ്രതി ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ആത്മഹത്യാശ്രമം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here