ന്യൂഡെല്‍ഹി: കേന്ദ്ര സര്‍വ്വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള നാലാം ഘട്ട പരീക്ഷ ഓഗസ്റ്റ് 30-ലേക്ക് മാറ്റിയതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പതിനായിരം പേരാണ് പരീക്ഷ എഴുതുന്നത്.
പരിക്ഷാ കേന്ദ്രമായി കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തുള്ള പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കാനുമാണ് പരീക്ഷ മാറ്റുന്നതെന്ന് എന്‍ടിഎ അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 17 മുതല്‍ 20 വരെ പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ആകെ 3.72 ലക്ഷം പേരാണ് കേന്ദ്ര സര്‍വ്വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതുന്നത്. ഇതില്‍ 11, 000 പേരുടെ പരീക്ഷയാണ് മാറ്റുന്നതെന്ന് എന്‍ടിഎ പറഞ്ഞു. നേരത്തെ നടന്ന ഘട്ടങ്ങളില്‍ ഒട്ടേറെ പരാതികള്‍ വരികയും ഒട്ടേറെ പേര്‍ക്ക് പരീക്ഷ എഴുതാനാവാതെ പോവുകയും ചെയ്ത സാഹചര്യത്തിലാണ് എന്‍ടിഎ നടപടി.