ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അധികാരം നല്‍കുന്ന, ജനപ്രാതിനിധ്യ നിയമത്തിലെ 61 എ വകുപ്പിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ജനപ്രാതിനിധ്യ നിയമത്തിലെ 61 എ വകുപ്പ് പാര്‍ലമെന്റ് വോട്ടിങ്ങിലൂടെ നിലവില്‍ വന്നതല്ലെന്നാണ് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ എം.എല്‍.ശര്‍മ്മ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ ഈ വകുപ്പ് ഭരണഘടനയുടെ നൂറാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ട കോടതി കൂടുതല്‍ വാദം അനുവദിക്കാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.