Home News കുട്ടികള്‍ ബെല്ലടിച്ചു; മുന്നോട്ടെടുത്ത ബസിന്റെ ടയറിനടിയില്‍ പെട്ട് ക്ലീനര്‍ മരിച്ചു

കുട്ടികള്‍ ബെല്ലടിച്ചു; മുന്നോട്ടെടുത്ത ബസിന്റെ ടയറിനടിയില്‍ പെട്ട് ക്ലീനര്‍ മരിച്ചു

0
കുട്ടികള്‍ ബെല്ലടിച്ചു; മുന്നോട്ടെടുത്ത ബസിന്റെ ടയറിനടിയില്‍ പെട്ട് ക്ലീനര്‍ മരിച്ചു

തൊടുപുഴ: സ്‌കൂള്‍ ബസ് മുന്നോട്ടെടുക്കുന്നതിനിടെ ടയറിനടിയില്‍ പെട്ട് ക്ലീനര്‍ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍(40) ആണ് മരിച്ചത്. ബെല്ലടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ടെടുത്ത സമയത്താണ് അപകടം സംഭവിച്ചത്. ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ്.

തൊടപുഴ ചീനിക്കുഴിയ്ക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം. കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടികള്‍ ബെല്ലടിയ്ക്കുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിനിടെ ബസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here