Home National തെറ്റായ അലാം മുഴങ്ങി; കോയമ്പത്തൂരില്‍ ഗോ എയര്‍ വിമാനം അടിയന്തരമായി ഇറക്കി

തെറ്റായ അലാം മുഴങ്ങി; കോയമ്പത്തൂരില്‍ ഗോ എയര്‍ വിമാനം അടിയന്തരമായി ഇറക്കി

0
തെറ്റായ അലാം മുഴങ്ങി; കോയമ്പത്തൂരില്‍ ഗോ എയര്‍ വിമാനം അടിയന്തരമായി ഇറക്കി

കോയമ്പത്തൂര്‍: ബംഗലൂരുവില്‍ നിന്ന് മാലിദ്വീപിലേക്കു പോയ ഗോ എയറിന്റെ ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിലെ സ്‌മോക് അലാം മുഴങ്ങിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വിമാനം എമര്‍ജന്‍സി ലാന്റിങ് നടത്തിയത്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകള്‍ അമിതമായി ചൂടായതിനെ തുടര്‍ന്നാണ് അലാം മുഴങ്ങിയതെന്നാണ് ആദ്യം പുറത്തുവന്ന വിവരം.

എന്നാല്‍ പിന്നീട് വിമാനത്താവളത്തിലെ സാങ്കേതിക വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ എഞ്ചിന് തകരാറൊന്നും ഇല്ലെന്ന് കണ്ടെത്തി. വിമാനത്തിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അലാം അടിച്ചതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. പരിശോധനയ്ക്ക് ശേഷം വിമാനം യാത്ര പുനരാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here