Home News കോട്ടയത്ത് നിയന്ത്രണം വിട്ട ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം: ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കോട്ടയത്ത് നിയന്ത്രണം വിട്ട ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം: ദമ്പതികള്‍ക്ക് ദാരുണാന്ത്യം

0
കോട്ടയത്ത് നിയന്ത്രണം വിട്ട ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം: ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: എം.സി റോഡില്‍ കോട്ടയം മറിയപ്പള്ളിയില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. പള്ളം മംഗലപുരം വീട്ടില്‍ സുദര്‍ശന്‍(67), ഭാര്യ ഷൈലജ(60) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

പള്ളത്ത് നിന്നും മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു ഇവര്‍. ഈ സമയം എതിര്‍ദിശയില്‍ നിന്നും വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും പിന്നീട് സ്‌കൂട്ടറിലും ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഷൈലജ തത്ക്ഷണം മരിച്ചു. ഗുരുതരമായ പരുക്കുകളോടെ സുദര്‍ശനെ കോട്ടയം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here