Home National മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 500 രൂപ പിഴ; ഡല്‍ഹിയില്‍ മുഖാവരണം വീണ്ടും നിര്‍ബന്ധമാക്കി

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 500 രൂപ പിഴ; ഡല്‍ഹിയില്‍ മുഖാവരണം വീണ്ടും നിര്‍ബന്ധമാക്കി

0
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 500 രൂപ പിഴ; ഡല്‍ഹിയില്‍ മുഖാവരണം വീണ്ടും നിര്‍ബന്ധമാക്കി

ന്യൂഡെല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. പൊതുസ്ഥലത്ത് ഇറങ്ങുമ്പോള്‍ മുഖാവരണം നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വീണ്ടും കൊറോണ വ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് തീരുമാനം.

സ്വകാര്യ കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിബന്ധന ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. ഡല്‍ഹിയില്‍ ഇന്നലെ 2146 പേര്‍ക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. ടി.പി.ആര്‍. 17. 83 ശതമാനമാണ്. 24 മണിക്കൂറിനിടെ എട്ടു പേര്‍ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ 520 പേരാണ് കോറോണ പോസിറ്റീവായി ആശുപത്രിയില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ രോഗബാധയിലുണ്ടാകുന്ന വര്‍ദ്ധന നാലാം തരംഗത്തിന്റെ മുന്നോടിയാണെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here