തൃശ്ശൂര്‍: മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിയ്ക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്(22), സാന്റോ(22) എന്നിവരാണ് മുങ്ങിമരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അക്ഷയ്യും സാന്റോയും ഉള്‍പ്പെടുന്ന മൂന്നംഗസംഘം രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടത്തിന് അടുത്തേയ്ക്ക് വരികയായിരുന്നു. തുടര്‍ന്ന് അക്ഷയ്യും സാന്റോയും വെള്ളത്തിലിറങ്ങി. മൂന്നാമത്തെയാള്‍ ഫോട്ടോ എടുക്കുന്നതിനായി വെള്ളച്ചാട്ടത്തിന് സമീപത്തും നിന്നു.
പാറയിടുക്കിലേക്ക് കാല്വഴുതിവീണായിരുന്നു ഇരുവരുടെയും അപകടം. ഇവിടെ മുങ്ങിത്താഴ്ന്ന ഇരുവരെയും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പുറത്തെടുത്തത്. അപ്പോഴേയ്ക്കും ഇരുവരുടെയും ജീവന് നഷ്ടപ്പെട്ടിരുന്നു.