Home News ആറന്മുള വള്ളസദ്യയ്ക്ക് പോയ പള്ളിയോടം ഒഴുക്കില്‍പെട്ട് മറിഞ്ഞു

ആറന്മുള വള്ളസദ്യയ്ക്ക് പോയ പള്ളിയോടം ഒഴുക്കില്‍പെട്ട് മറിഞ്ഞു

0
ആറന്മുള വള്ളസദ്യയ്ക്ക് പോയ പള്ളിയോടം ഒഴുക്കില്‍പെട്ട് മറിഞ്ഞു

ചെങ്ങന്നൂർ: ആറന്മുള വള്ളസദ്യയ്ക്ക് പോയ പള്ളിയോടം പമ്പയാറ്റില്‍ ഒഴുക്കില്‍പെട്ട് മറിഞ്ഞു. കോടിയാട്ടുകര പളളിയോടമാണ് മറിഞ്ഞത്.പുത്തൻക്കാവ് അത്തിമുട്ടിൽക്കടവിന് സമീപമാണ് വള്ളം മറിഞ്ഞത്. പള്ളിയോടത്തിലെ പത്തുപേരും നീന്തിക്കയറി രക്ഷപ്പെട്ടു..വള്ളസദ്യക്കായി ബോട്ടില്‍ കെട്ടിവലിച്ച് കൊണ്ടുവന്ന പള്ളിയോടമാണ് മറിഞ്ഞത്.

പടിഞ്ഞാറൻ ഭാഗത്തുനിന്ന് കിഴക്കൻ ഭാഗത്തേക്കാണ് ഈ പള്ളിയോടം വരേണ്ടത്. ശക്തമായ ഒഴുക്കുള്ളതിനാൽ തുഴഞ്ഞുകൊണ്ട് വരാനാകില്ല. ബോട്ടിൽ കെട്ടിവലിച്ച് കൊണ്ടുവരുന്നതിനിടെ ചെങ്ങന്നൂർ പുത്തൻകാവ് പാലത്തിനു സമീപം അത്തിമുക്കിൽ കയത്തിനു സമീപം മറിയുകയായിരുന്നു. നിലവിൽ പള്ളിയോടത്തിന് കേടുപാടുകളൊന്നുമില്ല, പള്ളിയോടം കരയ്ക്കടുപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here