തൊടുപുഴ: ശക്തമായ മഴയിൽ നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 2381.54 അടിയാണ് നിലവിലെ ജലനിരപ്പ്.
ഒരടികൂടി വർധിച്ചാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവിലെ റൂൾ കർവ് പ്രകാരം ഇടുക്കിയുടെ സംഭരണ ശേഷി 2382.53 അടിയാണ്. 2382.53 അടിയിലേക്ക് ജലനിരപ്പ് എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് ഇനിയും ഉയരും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്.