Home Featured കെപിസിസി ജനറൽ സെക്രട്ടറി ജി പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു

കെപിസിസി ജനറൽ സെക്രട്ടറി ജി പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു

0
കെപിസിസി ജനറൽ സെക്രട്ടറി ജി പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു

കൊല്ലം: കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ചാത്തന്നൂർ എംഎൽഎയുമായിരുന്ന ജി പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസായിരുന്നു. കൊല്ലത്തെ വീട്ടിലെ ശുചിമുറിയില്‍ കാല്‍വഴുതിവീണാണ് മരണം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.  വീഴ്ചയില്‍ പരിക്കേറ്റ തമ്പാനെ  ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വഴിമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു.  ഭാര്യ: ദീപ

തേവള്ളി കൃഷ്ണകൃപയിൽ സ്വാതന്ത്ര്യ സമര സേനാനി പരേതനായ ക്യഷ്ണപിള്ളയാണ് പിതാവ്. കെ എസ് യു യൂണിറ്റ് പ്രസിഡൻ്റായി രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റ് , യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, ട്രഷറർ, ജനറൽ സെക്രട്ടറി,
കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, കേരള സർവ്വകലാശാലാ സെനറ്റംഗം തുടങ്ങിയ നിലകളിൽ തമ്പാൻ പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here