ആലപ്പുഴ: ആദ്യ ഉത്തരവിൽ കുട്ടികളുടെ മനം കവർന്ന് ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ. കളക്ടറായി ചുമതലയേറ്റശേഷമുള്ള ആദ്യ ഉത്തരവ് ജില്ലയിലെ വിദ്യാദ്യാലയങ്ങൾക്ക് അവധി എന്നതായിരുന്നു . കളക്ടർ ഫേസ് ബുക്കിൽ എഴുതി – എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്
നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്.
നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികളെ ചേർത്തു നിർത്തുന്ന സ്നേഹ ഉപദേശമാണ് തുടർന്ന്.
വിവാദനായകനായ ശ്രീറാം വെങ്കിട്ടരാമനെ പ്രതിഷേധങ്ങളെ തുടർന്ന് മാറ്റിയ സാഹചര്യത്തിലാണ് മഹാപ്രളയകാലത്ത് ആലപ്പുഴയെ നെഞ്ചിലേറ്റിയ ക്യഷ്ണ തേജയെ കളക്ടറായി നിയമിച്ചത്. ഇന്നു രാവിലെയാണ് അദ്ദേഹം ചുമതലയേറ്റത്. ചുരുങ്ങിയ സമയം കൊണ്ട് വൈറലായ കളക്ടറുടെ കുറിപ്പ് ഇങ്ങനെ
പ്രിയ കുട്ടികളെ,
ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.
എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്.
നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ…
സനേഹത്തോടെ