Home Featured സഞ്ജയ് റാവത്തിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു

സഞ്ജയ് റാവത്തിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു

0
സഞ്ജയ് റാവത്തിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു

മുംബൈ: കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ ശിവസേന രാജ്യസഭാംഗവും പാർട്ടി മുഖപത്രമായ സാമ്ന എക്സിക്യൂട്ടീവ് എഡിറ്ററുമായ സഞ്ജയ് റാവുത്തിനെ കോടതി ഈ മാസം നാലു വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു.

ഞായറാഴ്ച 15 മണിക്കൂറിലേറെ ചോദ്യം ചെയ്ത ഇഡി അർധരാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കി. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കൾക്കുമെതിരെ രൂക്ഷമായി പ്രതികരിക്കാറുള്ള റാവുത്ത് എൻസിപിയും കോൺഗ്രസുമായി ചേർന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ 2019ൽ മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കുന്നതിലും വലിയ പങ്കുവഹിച്ചിരുന്നു. എട്ടു ദിവസത്തെ കസ്റ്റഡി ഇഡി ആവശ്യപ്പെട്ടെങ്കിലും 4 ദിവസമാണ് കോടതി അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here