Home National ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് പരിശോധന

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് പരിശോധന

0
ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് പരിശോധന

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇഡി പരിശോധന. ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാനായി ഒടുവിൽ നൽകിയ രണ്ട് നോട്ടീസുകളിലും റാവത്ത് ഹാജർ ആയിരുന്നില്ല.രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്.

കൊറേഗാവിലെ ഒരു ഭവന നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയാണ് കേസിനാധാരം. സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയെന്നാണ് ഇഡി പറയുന്നത്. ജൂലൈ 20നും 27നും ഇഡി സമൻസ് അയച്ചിരുന്നെങ്കിലും പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അതു കഴിഞ്ഞുമാത്രമെ ഹാജരാകാൻ കഴിയൂവെന്ന് സഞ്ജയ് റാവുത്ത് അറിയിച്ചിരുന്നു.

ജൂലൈ ഒന്നിന് ഇഡി അദ്ദേഹത്തെ 10 മണിക്കൂറോളം ചോദ്യം ചെയ്തു. കൂട്ടാളികളായ പ്രവീൺ റാവത്ത്, സുജിത് പട്കർ എന്നിവരുമായുള്ള ബിസിനസ് ബന്ധങ്ങളെക്കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യൽ.

അതിനിടെ, ‘മഹാരാഷ്ട്രയും ശിവസേനയും പോരാട്ടം തുടരുമെന്ന്’ സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു. ‘തെറ്റായ നടപടി, തെറ്റായ തെളിവുകൾ. ഞാൻ ശിവസേന വിടില്ല. ഞാൻ മരിച്ചാലും കീഴടങ്ങില്ല. ഒരു അഴിമതിയുമായും എനിക്ക് ബന്ധമില്ല’– അദ്ദേഹം ട്വീറ്റ് ചെയ്തു. സഞ്ജയ് റാവുത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചുകൂടി
ഗോരെഗാവ് മേഖലയിലെ പത്ര ചൗൾ പുനർവികസനവുമായി ബന്ധപ്പെട്ടുള്ള 1,034 കോടിയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രവീൺ റാവത്ത് അറസ്റ്റിലായിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഏപ്രിലിൽ സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷ റാവുത്തിന്റെയും സുജിത് പട്കറിന്റെ ഭാര്യ സ്വപ്ന പട്കറുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here