Home News സിനിമ സംവിധായകൻ ജെ ഫ്രാന്‍സിസ് അന്തരിച്ചു

സിനിമ സംവിധായകൻ ജെ ഫ്രാന്‍സിസ് അന്തരിച്ചു

0
സിനിമ സംവിധായകൻ ജെ ഫ്രാന്‍സിസ് അന്തരിച്ചു

കൊച്ചി: സിനിമ സംവിധായകനും പെരുമ്പടപ്പ് ചെമ്പാടിയില്‍  സി എഫ് ജോസിലിന്റെ മകനുമായ ജെ ഫ്രാന്‍സിസ് (52) അന്തരിച്ചു. ഭാര്യ: ഷീബ ഫ്രാന്‍സിസ് മകന്‍: സാവിയോ ഫ്രാന്‍സിസ്. മൃതദേഹം ഇന്ന് രാവിലെ 11 മുതല്‍ പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്ക്കാരം വൈകുന്നേരം നാലിന് ദേവാലയ സെമിത്തേരിയില്‍.

പൂത്തുമ്പിയും പൂവാലന്‍മാ രും, മസനഗുഡി മന്നാഡിയാര്‍ സ്പീക്കിങ് എന്നീ സിനിമകളും ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ ‘ എന്ന സീരിയലും ഒട്ടനവധി പരസ്വചിത്രങ്ങളും സംവിധാനം നിര്‍വഹിച്ചു. നിരവധി ചാനലുകളിൽ സംവിധായകനായിരുന്നു.
സഹോദരങ്ങള്‍:ട്രീസ , ഡാനിയല്‍ , സിസിലി, ഷാലറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here