
തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു.വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തത്.സമൂഹമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഓഫിസ് തകർത്തതെന്ന് പൊലീസ് വ്യക്തമാക്കി.
പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്.ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.
അതേസമയം, സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതായാണ് നൽകുന്ന വിശദീകരണം.