Home Featured മാധ്യമ പ്രവർത്തകനെകൊലപ്പെടുത്തിതെളിവുകൾ നശിപ്പിച്ച ശ്രീ റാം വെങ്കിട്ടരാമനെ കളക്ടറായിഅംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ്

മാധ്യമ പ്രവർത്തകനെകൊലപ്പെടുത്തിതെളിവുകൾ നശിപ്പിച്ച ശ്രീ റാം വെങ്കിട്ടരാമനെ കളക്ടറായിഅംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ്

0
മാധ്യമ പ്രവർത്തകനെകൊലപ്പെടുത്തിതെളിവുകൾ നശിപ്പിച്ച ശ്രീ റാം വെങ്കിട്ടരാമനെ കളക്ടറായിഅംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ്

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹമിടിച്ച്
കൊലപ്പെടുത്തിയ ശേഷം
തെളിവുകൾ നശിപ്പിച്ച ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി
അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാക്കൾ. ശ്രീ റാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂറും നിർവ്വാഹക സമിതി അംഗം ജോൺസൺ എബ്രഹാമും വ്യക്തമാക്കി.

ശ്രീരാം ചെയ്ത കാര്യങ്ങൾ ജനമനസുകളിൽ നീറിനിൽക്കുന്നുണ്ട്. ഈ നിയമനം എന്ത് താല്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആണെങ്കിലും പിൻവലിക്കണം.സമരത്തിലേക്ക് പോകണമോ എന്ന് പാർട്ടി തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷുക്കൂർ പറഞ്ഞു.

മാധ്യമ പ്രവർത്തകനായ
കെ.എം.ബഷീറിനെ
വാഹനം കയറ്റി കൊലപ്പെടുത്തിയ
വ്യക്തിയെ നിയമിച്ച നടപടി
ഇടതുപക്ഷ സർക്കാരിന്റെ
ക്രൂരമായ മുഖം അനാവരണം
ചെയ്യുന്നതാണെന്ന് ജോൺസൺ എബ്രഹാം കുറ്റപ്പെടുത്തി. മദ്യപിച്ച് ലക്കുകെട്ട്
അമിതമായ വേഗതയിൽ
ദുരൂഹ സാഹചര്യത്തിൽ
ഐഎഎസ് ഉദ്യോഗസ്ഥൻ
ഓടിച്ച വാഹനമിടിച്ചാണ്,
അന്നേ ദിവസത്തെ വാർത്തകൾ
മാധ്യമ സ്ഥാപനത്തിലേക്ക്,
അയച്ച ശേഷം, വീട്ടിലേക്ക് മടങ്ങിയ
കെ.എം ബഷീറിന്റെ ജീവൻ
അപഹരിച്ചത്.

സ്വതന്ത്രവും,നിർഭയവുമായ
മാധ്യമ പ്രവർത്തനത്തെ
ഹനിക്കുന്ന നടപടിയാണ്
സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതല കൂടി വഹിക്കുന്ന ജില്ലാ കലക്ടർ
ക്രിമിനൽ പശ്ചാത്തലവും
കളങ്കിത വ്യക്തിത്വവുമുള്ള
ആളാവുന്നത്, നിയമവാഴ്ചയുടെ
തകർച്ചയ്ക്ക് കാരണമാവും.

മാധ്യമ പ്രവർത്തകനെ
കൊലപ്പെടുത്തിയ ശേഷം
തെളിവുകൾ നശിപ്പിക്കാനും
തന്റെ ഐഎഎസ് പദവി അദ്ദേഹം ദുരുപയോഗം ചെയ്യുകയുണ്ടായി. ജനങ്ങളുടെ ജീവനും സ്വത്തിനും
സംരക്ഷണം നൽകുവാനും
സാമൂഹ്യ വിരുദ്ധരേയും,
മയക്കുമരുന്ന് മാഫിയാ സംഘത്തെയും
ക്വട്ടേഷൻ, ഗുണ്ടാ സംഘങ്ങളേയും
നിലക്ക് നിർത്താനും
ക്രിമിനൽ പശ്ചാത്തലമുള്ള
ജില്ലാ ഭരണകൂടത്തിന്റെ തലവന്
എങ്ങനെ കഴിയുമെന്നുള്ള
ആശങ്ക പങ്കുവെക്കുന്നു.

ശ്രീറാം വെങ്കിട്ടരാമനെ
ജില്ലാ കലക്ടറായി നിയമിച്ച നടപടി
പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്
മുഖ്യമന്ത്രിക്ക് കത്തയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here