Home News അമ്മയുടെ മുന്നിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

അമ്മയുടെ മുന്നിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

0
അമ്മയുടെ മുന്നിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ: ട്രെയിൻ വരുന്നത് കാണാതെ അമ്മയുടെ മുന്നിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി കിഷോറാണ് മരിച്ചത്. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് നന്ദിത പി കിഷോർ(16). ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്.

അമ്മയ്‌ക്കൊപ്പം കാറിലെത്തിയ വിദ്യാർത്ഥിനി അടച്ചിട്ട റെയിൽവേ ഗേറ്റ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കുട്ടിയെ വാഹനത്തിൽ സ്‌കൂളിൽ കൊണ്ടു വിടാനായാണ് അമ്മ എത്തിയത്. കാറിൽ നിന്നിറങ്ങിയ കുട്ടി ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. ഈ സമരം അമ്മ കാറിൽ ഇരിക്കുകയായിരുന്നു. ഉടൻ കുട്ടിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here