Home Featured സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ്

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ്

0
സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കൊറോണ ബാധിതർ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറക്കി സർക്കാർ. പൊതുസ്ഥലത്തും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‌ക് നിർബന്ധമാക്കി. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം. മാസ് ധരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സർക്കുലർ പുറത്തിറക്കിയത്. മാസ്ക് ധരിക്കാത്തവരിൽ നിന്ന് മുമ്പത്തെ പോലെ 500 രൂപ പിഴ ഈടാക്കും. മുമ്പ് കൊറോണ വ്യാപന കാലത്ത് സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ ഇന്നലെ 2994 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളിൽ 27 ശതമാനവും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കിൽ പറയുന്നു.കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരാണ് കൊറോണ മൂലം മരിക്കുന്നത്. ഏറ്റവും കൂടുതൽ കൊറോണ രോഗികൾ തിരുവനന്തപുരത്താണ്. 782 കേസുകൾ. ജില്ലയിൽ മൂന്ന് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here