Home National രാസവസ്തു പ്രയോഗിച്ച പഴകിയ മത്സ്യം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് കേരളത്തിലേക്ക് ഒഴുകുന്നു

രാസവസ്തു പ്രയോഗിച്ച പഴകിയ മത്സ്യം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് കേരളത്തിലേക്ക് ഒഴുകുന്നു

0
രാസവസ്തു പ്രയോഗിച്ച പഴകിയ മത്സ്യം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് കേരളത്തിലേക്ക് ഒഴുകുന്നു

കുമളി: കേരളത്തിൽ ട്രോ​ളി​ങ് നി​രോ​ധ​നം നിലവിൽ വന്ന ശേഷം ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മീ​ൻ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്നു. ട്രോ​ളി​ങ് നി​രോ​ധ​നത്തിന് ശേ​ഷ​മാ​ണ് വ​ൻ​തോ​തി​ൽ ലോ​റി​ക​ളി​ൽ മ​ത്സ്യം എ​ത്തി​തു​ട​ങ്ങി​യ​ത്. രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ല​ർ​ത്തി സൂ​ക്ഷി​ച്ച​വ​യും കാ​ല​പ്പ​ഴ​ക്ക​വു​മു​ള്ള​വ​യുമാണ് ഇവയിൽ അധികമവുമെന്നാണ് പരാതി.

നി​ര​വ​ധി ക​ണ്ടെ​യ്ന​ർ ലോ​റി​ക​ളാ​ണ് രാ​ത്രി​യി​ൽ കു​മ​ളി വ​ഴി എ​ത്തു​ന്ന​ത്. തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്കാ​ണ് ഭൂ​രി​ഭാ​ഗം ലോ​റി​ക​ളും പോ​കു​ന്ന​ത്. മ​ത്തി, ചൂ​ര, അ​യ​ല തു​ട​ങ്ങി​യ മീ​നു​ക​ളാ​ണ് എ​ത്തു​ന്ന​ത്. കു​മ​ളി വ​ഴി എ​ത്തു​ന്ന ലോ​റി​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ പ​രി​ശോ​ധ​ന രാ​ത്രി കാ​ല​ങ്ങ​ളി​ൽ ന​ട​ക്കാ​ത്ത​തി​നാ​ൽ ലോ​റി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

വാ​ള​യാ​ർ, ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യ​തി​നാ​ൽ കു​മ​ളി, ക​മ്പം​മെ​ട്ട് ചെ​ക്ക് പോ​സ്റ്റു​ക​ൾ വ​ഴി മീ​ൻ ലോ​റി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം. ട്രോ​ളി​ങ് നി​രോ​ധ​ന​മാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന മീ​ൻ വ​ള്ള​ക്കാ​രു​ടെ മീ​ൻ എ​ന്ന പേ​രി​ൽ വി​ൽ​ക്ക​പ്പെ​ടു​ന്നു. തു​ത്തു​ക്കു​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ത്തു​ന്ന മീ​നു​ക​ൾ നാ​ട​ൻ മീ​ൻ എ​ന്ന പേ​രി​ലും വി​റ്റ​ഴി​ക്കു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here