Home National എം പി ഓഫീസിലെ എസ് എഫ് ഐ ആക്രമണം; പരിക്കേറ്റ ജീവനക്കാരനെ രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു

എം പി ഓഫീസിലെ എസ് എഫ് ഐ ആക്രമണം; പരിക്കേറ്റ ജീവനക്കാരനെ രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു

0
എം പി ഓഫീസിലെ എസ് എഫ് ഐ ആക്രമണം; പരിക്കേറ്റ ജീവനക്കാരനെ രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു

ന്യൂഡെൽഹി: വയനാട്ടിലെ തന്‍റെ ഓഫീസിൽ എസ് എഫ് ഐക്കാർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജീവനക്കാരനെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഗസ്റ്റിനുമായി രാഹുൽ ഫോണിൽ സംസാരിച്ചു. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയും രാഹുൽ ചോദിച്ചറിഞ്ഞു. പൊലീസ് അക്രമത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരുമായും രാഹുൽ ഗാന്ധി ഫോണിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

അതിനിടെ എസ് എഫ് ഐ ആക്രമണത്തിന് എതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം തുടരുകയാണ്. കോൺഗ്രസ് – യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവ‍ർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം പടർന്നുകഴിഞ്ഞു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എ കെ ജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് ത‍ടഞ്ഞു. എ കെ ജി സെന്‍ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. ജലപീരങ്കിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here