
തിരുവനന്തപുരം: സംസ്‌ഥാനത്തു വീട്ടുകരം വര്‍ധിക്കും. 50 ചതുരശ്ര മീറ്ററിനു മുകളില്‍ വിസ്‌തീര്‍ണമുള്ള വീടുകളെ നികുതി പരിധിയില്‍ കൊണ്ടുവരും.
ഇതുള്‍പ്പെടെ, ആറാം സംസ്‌ഥാന ധനകാര്യ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടിലെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍ക്ക് മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകാരം നല്‍കി. 50 മുതല്‍ 60 ച. മീ. വരെ വിസ്‌തീര്‍ണമുള്ള വീടുകള്‍ക്ക് സാധാരണയിലും പകുതി നിരക്കിലാകും നികുതി ഈടാക്കുക.