Home Featured സഖറിയാസ് മാർ പൊളിക്കാർപ്പസ് മെത്രാപ്പോലീത്ത കാലം ചെയ്തു

സഖറിയാസ് മാർ പൊളിക്കാർപ്പസ് മെത്രാപ്പോലീത്ത കാലം ചെയ്തു

0
സഖറിയാസ് മാർ പൊളിക്കാർപ്പസ് മെത്രാപ്പോലീത്ത കാലം ചെയ്തു

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പൊളിക്കാർപ്പസ്(52) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി ഇടവാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്.

ഇന്ന് വൈകുന്നേരം 5 വരെ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ പൊതുദർശനമുണ്ടാവും. തുടർന്ന് സന്ധ്യാപ്രാർഥനയ്ക്ക് ശേഷം കുറിച്ചി സെന്റ് മേരീസ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. ബുധനാഴ് ഉച്ചകഴിഞ്ഞ് 3ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ കബറടക്ക ശുശ്രൂഷ നടക്കും.

വയനാട് മീനങ്ങാടി സെന്റ് മേരീസ് കോളജ്, സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ അരാമിയ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്കൂൾ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here