
ഹൈദരാബാദ്: ദേശീയ പാർട്ടിയായി മാറാൻ തെലങ്കാന ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഭാരതീയ രാഷ്ട്ര സമിതി (ബിആർഎസ്) ആയി മാറുന്നു. ബിആർഎസ് എന്നാൽ ഭാരത് രാഷ്ട്രീയ സമിതി, ഭാരത് രാഷ്ട്ര സമിതി എന്നീ പേരുകളിലൊന്നും പാർട്ടി പരിഗണനയിലുണ്ട്. ഏതു വേണമെന്ന് അന്തിമ തീരുമാനമായിട്ടില്ല.
തെലങ്കാനയിൽ ഒതുങ്ങിനിൽക്കാതെ ദേശീയതലത്തിൽ വളരുന്നതിന്റെ തുടക്കമായാണ് പേരുമാറ്റം. സമാനമായ മാറ്റം പതാകയിലും ഉണ്ടാകും. പതാകയിൽ തെലങ്കാനയ്ക്കു പകരം ഇന്ത്യയുടെ ചിത്രം ഉൾപ്പെടുത്തും. ഈ മാസം 21ന് നടക്കുന്ന പാർട്ടി എക്സിക്യൂട്ടീവിൽ മാറ്റങ്ങൾ കൊണ്ടുവരും. തിരഞ്ഞെടുപ്പ് ചിഹ്നമായ കാർ തുടരും.