
മധുര: മനുഷ്യ മനസാക്ഷിയെ നടുക്കി തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ അതിക്രൂരമായി കടിച്ചുകീറിത്തിന്നു. മധുര യ്ക്കുസമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെയാണ് നായ്ക്കൾ കടിച്ചു തിന്നത്. ഉസിലംപെട്ടി തേനി റോഡിലുള്ള പൊന്നുസാമി തിയേറ്ററിനു മുന്നിലാണ് ശരീരത്തിന്റെ മുക്കാൽഭാഗവും കടിച്ചു തിന്നനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിനെ ആരോ തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു.രക്തക്കറയുള്ള തുണി തെരുവുനായ്ക്കൾ കടിച്ചു തിന്നുന്നതുകണ്ട് സംശയംതോന്നി പരിസര വാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തി തുണിതുറന്ന് നോക്കിയപ്പോഴാണ് കുഞ്ഞിന്റെ ജഡം കണ്ടത്.
ശരീരം മുക്കാൽഭാഗത്തോളം നായ്ക്കൾ കടിച്ചുതിന്ന നിലയിലായിരുന്നു. പൊന്നുസാമി തിയേറ്ററിനു പരിസരത്തെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.