Home News സ്വപ്‌നയുടെ അഭിഭാഷകൻ്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് കോടതി

സ്വപ്‌നയുടെ അഭിഭാഷകൻ്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് കോടതി

0
സ്വപ്‌നയുടെ അഭിഭാഷകൻ്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് കോടതി

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി. സമൂഹമാധ്യമങ്ങളില്‍ മതവിദ്വേഷമുണ്ടാക്കുന്ന വിധം പോസ്റ്റിട്ടെന്ന പേരില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

മതവിദ്വേഷമെന്ന കേസിന്മേലായിരുന്നു കോടതി നടപടി. കേസ് പരിഗണിക്കുന്ന വരുന്ന ചൊവ്വാഴ്ച വരെ അറസ്റ്റു ചെയ്യരുതെന്നണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒരു മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്വപ്‌നയ്ക്കായി താന്‍ കോടതിയില്‍ ഹാജരാകുന്നതിന്റെ പ്രതികാരമാണെന്നും താന്‍ മത നിന്ദ നടത്തിയിട്ടില്ലെന്നുമാണ് കൃഷ്ണരാജ് കോടതിയില്‍ വാദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here